വേളാങ്കണ്ണി പള്ളി

 

file image

India

ഇനി വേളാങ്കണ്ണി പള്ളിയിൽ പോവാൻ സമയം നോക്കണ്ട; ഒക്‌റ്റോബര്‍ 3 മുതൽ പള്ളി 24 മണിക്കൂറും തുറന്നിടും

സാധാരണയായി രാവിലെ അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് പള്ളി തുറന്നിടാറ്

Namitha Mohanan

ചെന്നൈ: വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അള്‍ത്താരയും ഒക്‌റ്റോബര്‍ 3 മുതല്‍ വിശ്വാസികള്‍ക്കായി 24 മണിക്കൂറും തുറന്നിടുമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ.ഡോ. ടി. സഹായരാജ് അറിയിച്ചു. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനം.

സാധാരണയായി രാവിലെ അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് പള്ളി തുറന്നിടാറ്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് വൈകിയ സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും രാത്രി മുഴുവന്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വരുകയും ചെയ്യുന്നത് പതിവാണ്.

ഇതേ തുടർന്നാണ് ദിവസം മുഴുവൻ പള്ളി തുറന്നിടണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടത്. വിഷയത്തില്‍ ദൈവാലയം ഭരണസമിതി ബിഷപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നേടുകയായിരുന്നു.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് എസ്ഐടി

ബലാത്സംഗ കേസ് പ്രതി പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച് നൽകിയതിൽ 7 പേർക്കെതിരേ കേസ്

അമെരിക്ക-ദക്ഷിണ കൊറിയ-ജപ്പാൻ സൈനികാഭ്യാസത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ

ശ്രദ്ധിക്കണം!! സംസ്ഥാനത്ത് താപനില 4 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ നീക്കം; സര്‍ക്കാരിന് ലാഭം കോടികള്‍