ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജയദീപ് ധൻകർ.
ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്‍റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.