"പാർട്ടിക്കാര്യത്തിൽ പ്രിയങ്ക ഇടപെടുന്നത് രാഹുലിന് ഇഷ്ടമല്ല"; അസം മുഖ്യമന്ത്രി
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള പോരിന്‍റെ ഇരയാണ് താനെന്ന് ആരോപിച്ച് അസം മുഖഅയമന്ത്രി ഹിമാന്ത ബിസ്വ ശർമ. എൻഡിടിവിയുമായുള്ള അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വയനാട് എംപി കൂടിയായ പ്രിയങ്ക ഇപ്പോൾ അസമിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃസ്ഥാനത്താണ്. കേരളത്തിലെ പാർട്ടികാര്യങ്ങളിൽ പ്രിയങ്ക ഇടപെടുന്നതിനോട് രാഹുലിന് താത്പര്യമില്ലാത്തത് മാത്രമാണ് അസം ഇലക്ഷൻ കമ്മിറ്റിയിലേക്ക് പ്രിയങ്ക എത്താൻ കാരണമെന്ന് ഹിമാന്ത പറയുന്നു.
കഴിഞ്ഞ 22 വർഷണായി ഞാൻ കോൺഗ്രസിൽ ഉണ്ട്. എനിക്ക് പാർട്ടിക്കകത്ത് നിന്ന് വിവരങ്ങൾ കിട്ടാറുണഅട്. കേരളത്തിൽ കെ.സി. വേണു ഗോപാലിനും അദ്ദേഹത്തിന്‍റെ അച്ചുതണ്ടിനും ഒരു ശല്യമുണ്ടാക്കാൻ രാഹുൽ ആഗ്രഹിക്കുന്നില്ല. പ്രിയങ്ക ആ അച്ചുതണ്ടിന് പുറത്താണ്. അതു കൊണ്ടാണ് അവരെ അസമിലേക്ക് മാറ്റിയത്. കേരളത്തിൽ നിന്നുള്ള എംപിക്ക് കേരളത്തിലെ ചുമതലകൾ നൽകാത്തതിനെ വേറേതു രീതിയിൽ കാണാൻ സാധിക്കുമെന്നും ഹിമാന്ത പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും തകർന്ന കുടുംബമാണ് ഗാന്ധി കുടുംബം. അവരുടേതിനേക്കാൾ ഏറെ ഭേഗദമാണ് ഞങ്ങളുടെ കുടുംബമെന്നാണ് എനിക്കു തോന്നുന്നത്, ഞങ്ങളൊക്കെ പൊരുതിയാണ് വളർന്നു വന്നതെന്നും ഹിമാന്ത.
അതേ സമയം അസമിലെ കോൺഗ്രസ് പ്രസിഡന്‍റ് ഗൗരവ് ഗോഗോയുമായി വ്യക്തിവൈരാഗ്യമില്ലെന്നും ഹിമാന്ത പറയുന്നു.
2015ലാണ് ഹിമാന്ത കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.