Vijay Antony 
India

തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ മരിച്ച നിലയിൽ

ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ പതിനാറുകാരിയായ മകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തെയ്നാംപെട്ടിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പുലർച്ചെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചിരുന്നു.

അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഒരു സഹോദരിയുണ്ട്.

വിജയ് ആന്‍റണിയുടെ അച്ഛനും മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്കെതിരായ ബോധവത്കരണ വീഡിയോകളും വിജയ് ആന്‍റണി ചെയ്യാറുണ്ടായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി