വിജയ്

 
India

"കുറ്റപ്പെടുത്തിയാൽ ഇറങ്ങിയോടുമെന്ന് കരുതിയോ? ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍"; കരൂരിലെത്തി വിജയ്

മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്

Namitha Mohanan

ചെന്നൈ: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കരൂരിൽ സന്ദർശം നടത്തി വിജയ്. പൊലീസിനെ രൂക്ഷഭാക്ഷയിൽ വിമർശിച്ചുകൊണ്ടാണ് വിജയ് കരൂരിൽ പ്രസംഗം നടത്തിയത്. കരൂരില്‍ താന്‍ റാലി നടത്തിയപ്പോള്‍ പൊലീസിനെ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് വിജയ് പറഞ്ഞു.

"നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോള്‍ പൊലീസ് സാഹചര്യം പറഞ്ഞ് തന്നിരുന്നില്ലെന്നും സാഹചര്യം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ പരിപാടി തന്നെ വേണ്ടെന്ന് വച്ചേനെയെന്നും വിജയ് പറഞ്ഞു. തന്നെ ആരാധിച്ച് വിജയ് അണ്ണാ എന്ന് വിളിച്ച് വന്ന കുട്ടികളടക്കമാണ് അപകടത്തിൽപെട്ടത്. അത് ഒരിക്കലും മനസിൽ നിന്ന് പോവില്ല. എന്നിട്ടും ആ അപകടത്തിന്‍റെ ഉത്തരവാദിത്വം എന്‍റെമേൽ ചാരാൻ നോക്കി. ഇത്രയും പ്രതിസന്ധിയുണ്ടാക്കിയിട്ട് അത് രാഷ്ട്രീയമായി ഉപയോഗിക്കാനല്ലേ ശ്രമിച്ചത്.

ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇറങ്ങി വാ ഇറങ്ങി വാ എന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍. പണമോ ജനമോ ഏതാണ് മുഖ്യമെന്ന് ചോദിച്ചാല്‍ ജനമാണ് എന്ന് തന്നെ പറയും. ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍." വിജയ് പറഞ്ഞു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ