വിജയ്

 

file photo

India

ഇനി റോഡ് ഷോ ഇല്ല; പ്രചരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ വിജയ്

സമ്മേളന വേദിക്കു സമീപം ഹെലിപ്പാടുകളും തയാറാക്കും

Namitha Mohanan

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ പുതിയ നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). പ്രചരണത്തിന് റോഡ് ഷോ വേണ്ടെന്നാണ് തീരുമാനം. പകരം ഹെലികോപ്റ്റർ വാങ്ങാനാണ് ടിവികെയുടെ നീക്കം. വിജയ് ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.

ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാവും വാങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപ്പാടുകളും തയാറാക്കും. സമ്മേളനത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ വിജയ് വേദിയിലേക്കെത്തൂ.

എന്നാൽ ഹെലിക്കോപ്റ്ററിലുള്ള പര്യടനം ജനങ്ങളും വിജയ്‌യുമായുള്ള അകലം വർധിപ്പിക്കുമെന്ന് ചില നേരാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ