Vinesh Phogat returning arjuna and khel ratna awards
Vinesh Phogat returning arjuna and khel ratna awards 
India

ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകുമെന്നറിയിച്ച് വിനേഷ് ഫൊഗട്ട്

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളിയായി വിനേഷ് ഫൊഗട്ടും. പ്രതിഷേധത്തിന്‍റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് അറിയിച്ചു. തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെയാണ് അറിയിച്ചത്. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

നേരത്തെ ബ്രിജ്ഭൂഷന്‍റെ അനുയായി സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റം​ഗ് പൂനിയയും വിജേന്ദർ സിം​ഗും പദ്മശ്രീ തിരിച്ചുനൽകിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ കേന്ദ്ര കായികമന്ത്രാലയം സസ്പെൻഡ് ചെയ്തു. ദേശീയ മത്സരങ്ങള്‍ മുന്നറിയിപ്പില്ലാതെ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാനായിരുന്നു പുതിയ സമിതി തീരുമാനിച്ചത്.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു