നരേന്ദ്രമോദി, വ്ലാദിമിർ പുടിൻ
ന‍്യൂഡൽഹി: ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി റഷ‍്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. ഡിസംബർ 5,6 തീയതികളിലായിരിക്കും പുടിൻ ഇന്ത‍്യൻ സന്ദർശിക്കുന്നത്. പ്രാധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ‍്യാപാരം, പ്രതിരോധം, സാങ്കേതികവിദ‍്യ, സഹകരണം അടക്കമുള്ള മേഖലകളിൽ ചർച്ചയുണ്ടായേക്കും.
റഷ‍്യയിൽ നിന്നും എണ്ണവാങ്ങുന്നതിൽ അമെരിക്കയുടെ സമ്മർദം തുടരുന്ന സാഹചര‍്യത്തിലാണ് പുടിൻ ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക വ്യാപാര തീരുവയാണ് ചുമത്തിയത്.