മോദിക്ക് സിംഗപ്പൂരിൽ ഊഷ്മള സ്വീകരണം 
India

മോദിക്ക് സിംഗപ്പൂരിൽ ഊഷ്മള സ്വീകരണം

ലയൺ സിറ്റിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സിംഗപ്പുർ ആഭ്യന്തര മന്ത്രി ഷൺമുഖം സ്വീകരിച്ചു

Aswin AM

സിംഗപ്പുർ: ഉഭയകക്ഷി ബന്ധം ദൃഢമാക്കാനും ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ട് സിംഗപ്പുരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. രണ്ടു ദിവസത്തെ ബ്രൂണൈ സന്ദർശനത്തിനുശേഷമാണു മോദി സിംഗപ്പുരിലെത്തിയത്.

ലയൺ സിറ്റിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സിംഗപ്പുർ ആഭ്യന്തര മന്ത്രി ഷൺമുഖം സ്വീകരിച്ചു. വിമാനത്താവളത്തിനു പുറത്ത് മോദിയെ സ്വീകരിക്കാൻ ഇന്ത്യൻ സമൂഹവും കാത്തുനിന്നു. ഹോട്ടലിൽ ഇന്ത്യൻ സമൂഹം പരമ്പരാഗത നൃത്തത്തോടെ പ്രധാനമന്ത്രിയെ വരവേറ്റു. വൈകിട്ട് സിംഗപ്പുർ പ്രധാനമന്ത്രി ലോറൻസ് റോങ് ഔപചാരിക വിരുന്നു നൽകി.

2018ലായിരുന്നു മോദിയുടെ അവസാന സിംഗപ്പുർ സന്ദർശനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും അദേഹത്തോടൊപ്പമുണ്ട്.

നേരത്തേ, ബ്രൂണൈ സുൽത്താൻ ഹാജി ഹസനൽ ബോൾക്കിയയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടത്തി. ഇന്ത്യയും ബ്രൂണൈയും വ്യാപാര ബന്ധങ്ങളും വാണിജ്യ ബന്ധങ്ങളും വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പൗരങ്ങൾക്ക് ഭീഷണിയാവുന്നവരെ പ്രവേശിപ്പിക്കില്ല; കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎസ്

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; 2 പേർക്ക് ഗുരുതര പരിക്ക്

ലൈംഗികാതിക്രമ കേസ്; നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് പരാതിക്കാരി

മുന്നണി വികസനം അജണ്ടയിലില്ല, അടിത്തറ നഷ്ടപ്പെട്ടവരെ പാർട്ടിക്ക് വേണ്ട; ജോസ് കെ. മാണിക്കെതിരേ പി.ജെ. ജോസഫ്

സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; പൊട്ടിയത് പടക്കമെന്ന് പൊലീസ്