Representative image 
India

വിവാഹനിശ്ചയ വിരുന്നിൽ മട്ടൻ വിഭവം ഇല്ല! ; വിവാഹത്തിൽ നിന്ന് പിന്മാറി വരനും കൂട്ടരും

ആട്ടിറച്ചിയുടെ മജ്ജ കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പാഞ്ഞതിനെത്തുടർന്നാണ് കലഹമുണ്ടാക്കിയത്.

ഹൈദരാബാദ്: വിവാഹ നിശ്ചയ വിരുന്നിൽ പെൺ വീട്ടുകാർ മട്ടൻ വിഭവം ഉൾപ്പെടുത്താഞ്ഞതിനെത്തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി വരനും കൂട്ടരും. ഹൈദരാബാദിലാണ് സംഭവം. നിസാമാബാദ് സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ വിവാഹനിശ്ചയ വിരുന്നാണ് പ്രശ്നത്തിനു കാരണമായത്. നവംബറിലായിരുന്നു വിവാഹ നിശ്ചയം. ജഗ്തിയാലിൽ നിന്നെത്തിയ വരനും കൂട്ടരും ആട്ടിറച്ചിയുടെ മജ്ജ കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പാഞ്ഞതിനെത്തുടർന്നാണ് കലഹമുണ്ടാക്കിയത്.

മെനുവിൽ ഈ വിഭവം ഉൾപ്പെടുത്തിയിട്ടില്ലെന്ന് പെൺ വീട്ടുകാർ പറഞ്ഞതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. ഇതോടെ പ്രശ്നത്തിൽ പൊലീസ് ഇടപെട്ടു. പെൺവീട്ടുകാർ തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചാണ് വരന്‍റെ കൂട്ടർ പ്രശ്നമുണ്ടാക്കിയത്.

പൊലീസ് ഇടപെട്ടെങ്കിലും വിവാഹത്തിൽ നിന്നു പിന്മാറുകയാണെന്ന് അന്നു തന്നെ വരനും കൂട്ടരും അറിയിച്ചു.

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി

വിജയ് സേതുപതിക്കെതിരേ ലൈംഗികാരോപണം

'അമ്മ' പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതയും ദേവനും തമ്മിൽ നേർക്കുനേർ മത്സരം

പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടൽ പ്രവർത്തനക്ഷമമാകുന്നു