മഹേഷ് ഷെട്ടി തിമരോഡിയുടെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസ് സംഘത്തിന്‍റെ വാഹനം.

 
India

ധർമസ്ഥല വിവാദം: തിമരോഡിയുടെ വീട്ടിൽ റെയ്ഡ്

ബിജെപിയുടെ ജനറൽ സെക്രട്ടറിയായ ബി.എൽ. സന്തോഷിനെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായിരുന്ന തിമറോഡി ഇപ്പോൾ ജാമ്യത്തിലാണ്

മംഗളൂരു: ക്ഷേത്രനഗരിയായ ധർമസ്ഥലയിലെ ബലാത്സംഗ - കൂട്ടകൊലപാത ആരോപണങ്ങളുടെയും ചുരുളഴിക്കാൻ കർണാടക സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘം ആക്റ്റിവിസ്റ്റായ മഹേഷ് ഷെട്ടി തിമരോഡിയുടെ ഉജിരേയിലുള്ള വസതിയിൽ റെയ്ഡ് നടത്തി.

ബിജെപിയുടെ ജനറൽ സെക്രട്ടറിയായ ബി.എൽ. സന്തോഷിനെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായിരുന്ന തിമറോഡി ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ കുറ്റാരോപിതനായ സി.എൻ. ചിന്നയ്യയെ രണ്ടു മാസമായി തിമറോഡി വസതിയിൽ ഒളിവിൽ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

കേസിനെ സംബന്ധിച്ച തെളിവുകളും വിവരങ്ങളും ശേഖരിക്കുന്നതിന് ബെൽത്തങ്ങാടിയിലെ കോടതിയിൽ നിന്നും ലഭിച്ച സെർച്ച് വാറന്‍റ് ഉപയോഗിച്ചാണ് വീട്ടിൽ അന്വേഷണം നടത്തിയത്.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു