തൃഷ

 
India

നടി തൃഷയെ ഉപമുഖ്യമന്ത്രിയാക്കുന്നത് എപ്പോൾ? വിജയ്‌യെ പരിഹസിച്ച് എഐഎഡിഎംകെ നേതാവ്

മുൻമന്ത്രി കൂടിയായ എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ് വിജയ്‌യെ പരിഹസിച്ച് രംഗത്തെത്തിയത്

Sarath Nath MS

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പരിഹസിച്ച് എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ. മുഖ്യമന്ത്രിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച നടി തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയാക്കുകയെന്ന് ഉദയകുമാർ ചോദിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് മുൻമന്ത്രി മുഖ്യമന്ത്രിയെ പരിഹസിച്ച് സംസാരിക്കുന്നത്. ടിവികെ സർക്കാർ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരെ വിവിധ ഔദ്യോഗിക പദവികളിലേക്ക് നിയമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ സിനിമകളിൽ പ്രവർത്തിച്ച നിർമാതാക്കളെയും സാങ്കേതിക പ്രവർത്തകരെയുമാണ് വിവിധ സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നതെന്നും ഉദയകുമാർ പറഞ്ഞു.

ക്ഷേത്ര ട്രസ്റ്റി, ന്യൂഡൽഹിയിലെ തമിഴ്നാട് സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി, മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര പരിശീലന സ്ഥാപനത്തിന്‍റെ മേധാവി, സർക്കാർ ഉപദേശകർ തുടങ്ങിയ പദവികളിലേക്ക് നിയമിക്കപ്പെട്ടവരുടെ പേരുകളും ഉദയകുമാർ പരാമർശിച്ചു. ഇതിന് പിന്നാലെയാണ് പരിഹാസരൂപത്തിൽ, മുഖ്യമന്ത്രിയുടെ ഉപമുഖ്യമന്ത്രിയായി നടി തൃഷയെ എപ്പോഴാണ് നിയമിക്കുകയെന്ന് ഉദയകുമാർ ചോദിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രി വിജയ്‌യോ നടി തൃഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുട്ടിൽ മരം മുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ലാ വാറന്‍റ്

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗം; സ്ഥലങ്ങളുടെ പേരിടലിന് എതിരായ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം, പകരം ഷാൻ മസൂദിനെ അയക്കണം; നിർദേശവുമായി മുൻ ക‍്യാപ്റ്റൻ

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു