മെട്രോ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച് വയോധികൻ, ചോദ്യം ചെയ്ത് യുവതി; വിഡിയോ വൈറൽ

 
India

മെട്രോ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച് വയോധികൻ, ചോദ്യം ചെയ്ത് യുവതി; വിഡിയോ വൈറൽ

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വയോധികൻ ലിഫ്റ്റിൽ മൂത്രമൊഴിച്ചത് എന്നാണ് ഡിഎംആർസി വ്യക്തമാക്കുന്നത്

Manju Soman

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച വയോധികനെ യുവതി ചോദ്യം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിലെ കൽകാജി മെട്രോ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. യുവതിയും മറ്റു യാത്രക്കാരും ലിഫ്റ്റിലുള്ള സമയത്താണ് ഇയാൾ മൂത്രമൊഴിച്ചത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡൽഹി മെട്രോ റെയിൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വയോധികനെ യുവതി ചോദ്യം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. സംഭവത്തിൽ വൻ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ഡൽഹി മെട്രോ റെയിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വയോധികൻ ലിഫ്റ്റിൽ മൂത്രമൊഴിച്ചത് എന്നാണ് ഡിഎംആർസി വ്യക്തമാക്കുന്നത്. ഇയാൾക്ക് പിഴ ചുമത്തിയതായും മെട്രോ ഡിസിപി ബി. ഭരത് റെഡ്ഡി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 9.40നാണ് സംഭവം നടക്കുന്നത്. ജാമിയ മെട്രോ സ്റ്റേഷനിൽ നിന്ന് ഫരീദാബാദ് മെട്രോ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു വയോധികൻ. മെട്രോ മാറിക്കയറാനായി കൽകാജി മെട്രോ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് മൂത്രശങ്കയുണ്ടായത്. മൂത്രം പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ ഇയാൾക്കുണ്ട്. പെട്ടെന്ന് ബാത്ത്റൂം കണ്ടെത്താൻ കഴിയാതിരുന്നതോടെ ലിഫ്റ്റിൽ വച്ച് ഒരു ബോട്ടിലിൽ മൂത്രം ഒഴിക്കുകയായിരുന്നു എന്നാണ് ഡിഎംആർസി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്. ബ്ലാഡറിനെ നിയന്ത്രിക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നം ഉള്ളതിനാൽ യാത്ര ചെയ്യുമ്പോൾ അയാൾ ബോട്ടിൽ കൈയിൽ കരുതാറുണ്ട്. ആരോഗ്യപ്രശ്നമുള്ള ആളായതിനാൽ ഇയാൾക്കെതിരേ കേസെടുത്തില്ല.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്