ഷവർമ file
India

ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു

തമിഴ്‌നാട്ടിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന ശ്വേത എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. സ്കൂൾ അധ്യാപികയായിരുന്നു.

ഒരാഴ്ച മുൻപാണ് ശ്വേതയ്ക്ക് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത്. രാത്രി ഛർദിക്കുകയും ബോധരഹിതയാകുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കും മാറ്റി.

ഇവിടെ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അതേസമയം, ഷവർമയിൽനിന്നേറ്റ ഭക്ഷ്യവിഷബാധ തന്നെയാണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. കേസെടുത്തിട്ടുണ്ട്.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ