'ആളു കേറാനുണ്ട്'; ലഗേജുമായി ഫ്ലൈറ്റിനരികിലേക്ക് ഓടിയെത്തിയ സ്ത്രീകൾ പിടിയിൽ|Video

 
India

'ആളു കേറാനുണ്ട്'; ലഗേജുമായി ഫ്ലൈറ്റിനരികിലേക്ക് ഓടിയെത്തിയ സ്ത്രീകൾ പിടിയിൽ|Video

ഇരുവരും പരിഭ്രാന്തരായി കൈകൾ ഉയർത്തി വീശിക്കൊണ്ട് വിമാനത്തിനരികിലേക്ക് ഓടിയെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നീതു ചന്ദ്രൻ

മോസ്കോ: റഷ്യയിലെ ഷെറെമെറ്റ്യ‌വോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഗുരുതരമായ സുരക്ഷാലംഘനം നടന്നതായി റിപ്പോർട്ട്. ലഗേജുകളുമായി വിമാനങ്ങൾ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റ് ഏപ്രണിലേക്ക് ഓടിയെത്തിയ രണ്ടയു സ്ത്രീകളെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജൂലൈ 25നാണ് സംഭവം. ഇരുവരും പരിഭ്രാന്തരായി കൈകൾ ഉയർത്തി വീശിക്കൊണ്ട് വിമാനത്തിനരികിലേക്ക് ഓടിയെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എങ്ങനെയെങ്കിലും പൈലറ്റിന്‍റെ ശ്രദ്ധ ആകർഷിച്ച് വിമാനം നിർത്താനായിരുന്നു ഇരുവരുടെയും ശ്രമം. ഇരുവരും വളരെ വൈകിയാണ് വിമാനത്താവളത്തിൽ എത്തിയതെന്നും സീറ്റ് ബൂക്ക് ചെയ്തിരുന്ന വിമാനം കൃത്യസമയത്ത് തന്നെ യാത്ര പുറപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോൾ മറ്റേതെങ്കിലും വിമാനത്തിൽ സീറ്റ് ബൂക്ക് ചെയ്യുന്നതിനു പകരം ഇരുവരും പ്രവേശനം നിരോധിച്ചിട്ടുള്ള ഏപ്രൺ മേഖലയിലേക്ക് ഓടിയെത്തുകയായിരുന്നു.

സ്ത്രീകൾ ഓടിയെത്തിയ സ്ത്രീകളെ പിന്നീട് ജീവനക്കാർ പിന്നീട് ഫെഡറൽ സെക്യൂരിറ്റി സർവീസിനെ ഏൽപ്പിച്ചു. സ്ത്രീകൾ ഓടിയെത്തുമ്പോൾ വിമാനത്തെ മാറ്റി പാർക്ക് ചെയ്യുന്നതിനുള്ള ശ്രമത്തിലായിരുന്നു ഗ്രൗണ്ട് ജീവനക്കാർ. നിയമലംഘനത്തെത്തുടർന്ന് ഈ പ്രവർത്തനം ജീവനക്കാർ നിർത്തി വച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ് വിമാനത്താവളത്തിൽ നടന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.

ഇതാദ്യമായല്ല റഷ്യയിലെ വിമാനത്താവളത്തിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. കഴിഞ്ഞ മേയിൽ ഒരു യാത്രക്കാരൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയിരുന്നു. അതേ തുടർന്ന് അയാൾക്ക് വിമാനത്തിൽ കയറാനായില്ല. പരിഭ്രാന്തനായ യാത്രക്കാർ സമാനമായ രീതിയിൽ ടർമാക്കിലേക്ക് ഇറങ്ങി വിമാനത്തിന് പുറകേ ഓടി. എന്നാൽ വിമാനം പറന്നു പൊങ്ങിക്കഴിഞ്ഞതിനു ശേഷമാണ് അയാൾ ടർമാക്കിലെത്തിയത്. ഈ യാത്രക്കാരന് 30 പൗണ്ട് പിഴയായി വിധിച്ചിരുന്നു.

സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ആപ്പ്

ഝാർഖണ്ഡിലെ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; ഒൻപത് പേർക്ക് പരുക്ക്

വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പരാമർശം; ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

സിറാജിന്‍റെ ബാറ്റിങ് പ്രാക്റ്റിസ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ഒരുകോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുമായി ആറ് പേർ അറസ്റ്റിൽ