മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു

 
India

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു

278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു

MV Desk

ന്യൂഡൽഹി: വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് ബില്ല് പരാജ‍യപ്പെട്ടത്. ആകെ 489 പേരാണ് വോട്ട് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയില്‍ പാസാകാന്‍ 360 എംപിമാരുടെ പിന്തുണയായിരുന്നു ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. പതിനെട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടത്.

2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മൂന്നു ബില്ലുകളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2023-ലെ നാരീശക്തി വന്ദന്‍ അധിനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഭരണഘടനാ (131ാം ഭേദഗതി) ബില്ല്, മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായുള്ള ഡീലിമിറ്റേഷന്‍ ബില്ല്, കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് സംവരണം വ്യാപിപ്പിക്കുന്നതിനുള്ള മൂന്നാമത്തെ ബില്ല് എന്നിവയാണ് ആ മൂന്നു ബില്ലുകള്‍. ലോക്‌സഭയിലെ അംഗസംഖ്യ 850-ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതിനായി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 81 ഭേദഗതി ചെയ്യാനും ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു.

ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണയിച്ച് അതിൽ വനിത സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേന്ദ്രത്തിന്‍റെ നിർദേശം ഭരണഘടന വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.

തുടർഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കി; എല്ലാ തലത്തിലും തിരുത്തൽ വേണമെന്ന് സിപിഎം

ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത് ജനദ്രോഹ നടപടി; ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ്

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; പാക്കിസ്ഥാൻ ക‍്യാപ്റ്റനെയും പരിശീലകനെയും മാറ്റിയേക്കും

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് രാജിവച്ചു