വനിത സംവരണ ഭേദഗതി അടക്കം മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു

 
India

വനിതാ സംവരണ ഭേദഗതി അടക്കം മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു

12 മണിക്കൂർ ചർച്ചയ്ക്കു ശേഷം വെള്ളിയാഴ്ച നാലുമണിയോടെ ബില്ലുകളിൽ വോട്ടെടുപ്പ് നടത്തും

Aswin AM

ന‍്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയം അടക്കം മൂന്ന് ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിച്ചു. 12 മണിക്കൂർ ചർച്ചയ്ക്കു ശേഷം വെള്ളിയാഴ്ച നാലുമണിയോടെ ബില്ലുകളിൽ വോട്ടെടുപ്പ് നടത്തും. ആവശ‍്യമെങ്കിൽ 18 മണിക്കൂർ വരെ ചർച്ച നീളുമെന്ന് ലോക്സഭാ സ്പീക്കർ വ‍്യക്തമാക്കി.

വോട്ടെടുപ്പിലൂടെ 207 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 126 പേർ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം, മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ പറ്റുകയുള്ളൂ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം നടപ്പിലാക്കാനാണ് സർക്കാരിന്‍റെ പദ്ധതി.

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

'അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു'; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ

ദീർഘകാല കടൽദൗത്യത്തിന് ശേഷം യുഎസ് വിമാനവാഹിനിക്കപ്പൽ അബ്രഹാം ലിങ്കൺ തായ്‌ലാൻഡിലേക്ക്

മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ കാർ കഴുകിക്കൊടുത്ത് ഫയർഫോഴ്സ്; വിവാദം കൊഴുക്കുന്നു

മന്ത്രിസ്ഥാനം രാജിവയ്ക്കില്ല; മാധ‍്യമ വാർത്തകൾ തള്ളി കർണാടക മന്ത്രി ബി. നാഗേന്ദ്ര