Draupadi Murmu 
India

രാഷ്ട്രപതി ഒപ്പു വച്ചു, വനിതാ സംവരണം നിയമമായി

ലോക്സഭയിലെയും അസംബ്ലിയിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് നിയമം.

MV Desk

ന്യൂ ഡൽഹി: നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള വനിതാ സംവരണ ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പു വച്ചു. ഇതോടെ ബിൽ ഭരണഘടനാ( 106മത് ഭേദഗതി) നിയമമായതായി നിയമന്ത്രാലയം വിജ്ഞാപനമിറക്കി.

വെള്ളിയാഴ്ച രാവിലെയാണ് ബില്ലിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ ഒപ്പു വച്ചത്. നാരീ ശക്തി വന്ദൻ അധിനിയം എന്ന പേരിലുള്ള ബിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. അതേ സമയം ബിൽ ഉടനടി നടപ്പിലായേക്കില്ല. സെൻസസിനും മൺലപുനഃക്രമീകരണത്തിനും ശേഷം 2029ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആയിരിക്കും നിയമം പ്രാബല്യത്തിൽ വരുക എന്ന നിരീക്ഷകർ പറയുന്നു.

ലോക്സഭയിലെയും അസംബ്ലിയിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് നിയമം.

പ്രധാനമന്ത്രി മോദി രാജ്യത്തോട് സംസാരിക്കും; രാത്രി 8.30ന്

പെൻസിൽ വര അല്ല, വിള്ളൽ ഉരച്ചുനോക്കി പരിശോധിച്ച് മന്ത്രി കെ. രാജൻ

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത വർധിപ്പിച്ചു, അനുമതി നൽകി കേന്ദ്ര സർക്കാർ

ചാലക്കുടി പാലം ആറു ദിവസം അടച്ചിടും; ഗതാഗത നിയന്ത്രണം

"ഉമ്മ അപ്പുറത്തുണ്ട്", ഉമ്മമാരുടെ മരണം അറിയാതെ മസ്നീനയും ഷഹദീനും; രണ്ടു പേരുടെ നില ഗുരുതരം