മൈഥിലി താക്കൂർ

 
India

സ്വന്തം പാർട്ടിയിലെ മന്ത്രിയെ മുട്ടുകുത്തിച്ച് യുവ ബിജെപി എംഎൽഎ; കൈയടിച്ച് സോഷ്യൽ മീഡിയ | Video

യുവ ബിജെപി എംഎൽഎ മൈഥിലി താക്കൂറാണ് വീഡിയോയിലെ താരം

Namitha Mohanan

പട്ന: അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ബീഹാർ നിയമസഭയിൽ നിന്നുള്ള ഒന്നായിരുന്നു. നിയമസഭാ വീഡിയോ ഇത്ര വൈറലാവാൻ കാരണമെന്താണെന്ന് ചോദിച്ചാൽ സംഭവം കുറിച്ച് ഇൻട്രസ്റ്റിങ്ങാണ്. സ്വന്തം പാർട്ടിയിലെ മന്ത്രിയെ ചോദ്യം ചെയ്യുന്ന യുവ ബിജെപി എംഎൽഎ.

യുവ ബിജെപി എംഎൽഎ മൈഥിലി താക്കൂറാണ് വീഡിയോയിലെ താരം. ബിഹാറിലെ സർക്കാർ ആശുപത്രികളുടെ മോശം അവസ്ഥ ബജറ്റ് സമ്മേളനത്തിൽ ചർച്ചയാക്കുകയായിരുന്നു മൈഥിലി. തന്‍റെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയോട് മൈഥിലി ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രി മറുപടി പറഞ്ഞെങ്കിലും അതിൽ അതൃപ്തി പ്രകടിപ്പിച്ച മൈഥിലി, വീണ്ടും രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

പിന്നാലെ ഭരണപക്ഷം അസ്വസ്ഥരായെങ്കിലും പ്രതിപക്ഷം കൈയടിച്ച് പിന്തുണ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങൾ മേശപ്പുറത്ത് തട്ടി അവരെ പിന്തുണച്ചപ്പോൾ ഭരണപക്ഷത്തെ ചില അംഗങ്ങൾ അസ്വസ്ഥരായി.

താൻ മന്ത്രിയെ ചോദ്യം ചെയ്യുകയല്ല, മറിച്ച് അഭ്യർഥിക്കുകയാണെന്ന് മൈഥിലി പറയുന്നു. താൻ വളരെ ചെറിയ കുട്ടിയായിരുന്ന കാലം മുതൽക്കേ അദ്ദേഹത്തെ ആരോഗ്യ മന്ത്രിയായി കാണുന്നുണ്ട്. അതുകൊണ്ട് ജനതാൽപ്പര്യം മുൻനിർത്തി ഈ പ്രശ്നത്തിന് അദ്ദേഹം പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രതികരിക്കുന്നു.

സ്വന്തം പാർട്ടിയിലെ മന്ത്രിയെത്തന്നെ ചോദ്യം ചെയ്ത് പ്രതിക്കൂട്ടിലാക്കിയ യുവ എംഎൽഎയുടെ വീഡിയോ നിമിഷ നേരം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അലിനഗറിൽ നിന്നാണ് മൈഥിലി എംഎൽഎ ആയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് മൈഥിലി പറഞ്ഞിരുന്നു.

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി

'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ