വാട്സാപ്പ് പണിമുടക്കിലോ? സന്ദേശങ്ങൾ അയക്കാൻ ആകുന്നില്ലെന്ന് ഉപയോക്താക്കൾ

 
India

വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കാം; നിർണായക നിരീക്ഷണവുമായി മധ്യപ്രദേശ് ഹൈക്കോടതി

കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിടേണ്ടിവന്ന പീഡനവും അധിക്ഷേപവും ഭീഷണിയും മൂലം 25 കാരൻ തൂങ്ങിമരിച്ചെന്നാണ് കേസ്

Namitha Mohanan

ഇൻഡോർ: ആത്മഹത്യാപ്രേരണക്കേസിൽ വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കി മധ്യപ്രദേശ് ഹൈക്കോടതി. 25 കാരനായ ആദിവാസി യുവാവിന്‍റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കി കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കരൺ ജാട്ട്, ധർമേന്ദ്ര ജാട്ട്, ഉമേഷ് ജാട്ട് എന്നിവരിൽനിന്ന് നേരിടേണ്ടിവന്ന പീഡനവും അധിക്ഷേപവും ഭീഷണിയും മൂലം ലഖൻ ഔസാരി തൂങ്ങിമരിച്ചെന്നാണ് കേസ്.

മരിക്കുന്നതിന് മുൻപ്, ലഖൻ ഔസാരി പിതാവ് ഭുരലാൽ ഔസാരിക്ക് മൂന്ന് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. ഈ സന്ദേശങ്ങൾ മരണമൊഴിയായി സ്വീകരിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്