Arvind Kejriwal file
India

ബൈഭവ് കുമാറിന്‍റെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി മാർച്ച്

ധൈര്യമുണ്ടെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും കെജ്‌രിവാൾ

Ardra Gopakumar

ന്യൂഡല്‍ഹി: പെഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ എഎപി. ഞായറാഴ്ച ഉച്ചയ്ക്ക് എഎപിയുടെ മുഴുവൻ നേതാക്കളെയും പങ്കെടുപ്പിച്ച് ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ധൈര്യമുണ്ടെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും കെജ്‌രിവാൾ.

ബിജെപിയും " ഇന്ത്യ' മുന്നണിയും തെരഞ്ഞെടുപ്പു പ്രചാരണം ഡൽഹിയിലേക്കു കേന്ദ്രീകരിച്ച ദിവസം തന്നെയാണ് ബൈഭവ് കുമാറിന്‍റെ അറസ്റ്റും കെജ്‌രിവാളിന്‍റെ വെല്ലുവിളിയും. എന്നാൽ, തന്‍റെ വസതിയിൽ സ്വാതി മലിവാൾ എംപി മർദിക്കപ്പെട്ടതിനെക്കുറിച്ചു പ്രതികരിക്കാൻ എഎപി നേതാവ് തയാറായില്ല.

പൊലീസിനെ ബിജെപിയുടെ ഉപകരണമാക്കി. ബിജെപി ഇപ്പോൾ ഞങ്ങൾക്കു പിന്നാലെയാണ്. സഞ്ജയ് സിങിനെ ജയിലിലടച്ചു. ഇപ്പോൾ എന്‍റെ സഹായിയെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ രാഘവ് ഛദ്ദയും അറസ്റ്റലാകുമെന്നു പറയപ്പെടുന്നു. അടുത്തത് അതിഷിയും സൗരഭ് ഭരദ്വാജുമായിരിക്കും. .

ഈ കളി അവസാനിപ്പിക്കണമെന്നാണു പ്രധാനമന്ത്രിയോടു പറയാനുളളത്. എല്ലാ നേതാക്കളെയും കൂട്ടി ഇന്ന് ഉച്ചയ്ക്കു 12ന് ഞങ്ങൾ ബിജെപി ആസ്ഥാനത്തെത്തും. അറസ്റ്റ് ചെയ്ത് ജയിലിലിടാൻ ധൈര്യമുണ്ടോ. ഇതുകൊണ്ടൊന്നും എഎപിയെ തകർക്കാനാവില്ല. എഎപി എന്നതൊരു ആശയമാണ്. അറസ്റ്റിനൊപ്പം ഈ ആശയം കൂടുതൽ പ്രചരിക്കപ്പെടുമെന്നും കെജ്‌രിവാൾ.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം, സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ