കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 മരണം; മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്

 
Pravasi

കുവൈറ്റിൽ വിഷമദ്യ ദുരന്തം; മരിച്ച 10 പേരിൽ മലയാളികളുമുണ്ടെന്ന് സൂചന

സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Ardra Gopakumar

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ട്. വ്യത്യസ്ത ആശുപത്രികളിലായാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും, പ്രാഥമിക പരിശോധനയിൽ ഇവർക്ക് മദ്യത്തിൽ നിന്നുമാണ് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തത്.

വിഷ ബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഫർവാനിയ, അദാൻ ആശുപത്രികളിലായി 15 ഓളം പേരെ പ്രവാസികളെ പ്രവേശിപ്പിക്കുന്നത്. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിൽ ഇവരിൽ 10 പേരാണ് മരിച്ചത്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം.

നിരവധി പേർ ഗുരുതരാവസ്ഥയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വ്യത്യസ്ത ദിവസങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് കുവൈറ്റ് ഗവൺമെന്‍റോ അധികൃതരോ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video