ആരോഗ്യ, സുരക്ഷാ മാനദണ്ഡ ലംഘനം: 12 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

 

ADAFSA

Pravasi

ആരോഗ്യ, സുരക്ഷാ മാനദണ്ഡ ലംഘനം: 12 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ഈ വർഷം ആദ്യ പാദത്തിൽ അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 2024 ൽ രേഖപ്പെടുത്തിയതിന്‍റെ മൂന്നിരട്ടിയാണ്

അബുദാബി: ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 12 ഭക്ഷ്യ സ്ഥാപനങ്ങൾ അബുദാബിയിൽ 'അഡാഫ്‌സ' അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.

'അഡാഫ്‌സ' പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 2024 ൽ രേഖപ്പെടുത്തിയതിന്‍റെ മൂന്നിരട്ടിയാണ്.

ഹംദാൻ സ്ട്രീറ്റിലെ റെസ്റ്റോറന്‍റ്, ഖാലിദിയ ഏരിയയിലെ (വെസ്റ്റ് 6) ഒരു സൂപ്പർമാർക്കറ്റ്, ഹംദാൻ സ്ട്രീറ്റിലെ (ഈസ്റ്റ് 3) ഒരു സ്ഥാപനം, മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സൂപ്പർമാർക്കറ്റ് ശാഖ, അൽ അജ്ബാൻ ഏരിയയിലെ ഒരു കോഴി ഫാം, അൽ ഷഹാമയിലെ ഒരു വാണിജ്യ സ്ഥാപനം, മുസ്സഫ 9 ലെ ഒരു പലചരക്ക് കട, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഒരു റെസ്റ്റോറന്‍റ്, ന്യൂ അൽ ഷഹാമയിലെ ഒരു റെസ്റ്റോറന്‍റ്, മുഹമ്മദ് ബിൻ സായിദ് ഏരിയയിലെ ഒരു റെസ്റ്റോറന്‍റ്, അൽ ഷഹാമയിലെ ഒരു റെസ്റ്റോറന്‍റ്, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ മറ്റൊരു റെസ്റ്റോറന്‍റ് എന്നിവയാണ് അടച്ചുപൂട്ടിയത്.

അടച്ചുപൂട്ടലിന് കാരണമായ നിയമലംഘനങ്ങൾ ഇവയാണ്

  • ശീതീകരണ ഉപകരണങ്ങളുടെ ശുചിത്വം പാലിക്കുന്നതിൽ പരാജയപ്പെടുന്നത്

  • ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലന സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ പരാജയപ്പെടുന്നത്

  • അനുചിതമായ താപനിലയിൽ തയ്യാറാക്കിയ ഭക്ഷണം വിളമ്പുന്നത്

  • ഭക്ഷണം സൂക്ഷിക്കുന്ന ഷെൽഫുകൾളിലും മറ്റിടങ്ങളിലും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത്

  • ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുന്നതിൽ പരാജയപ്പെടുന്നത്

  • സീലിംഗും തറയും വൃത്തിയാക്കുന്നതിലെ അശ്രദ്ധ

  • പ്രാണികളുടെ സാന്നിധ്യം

  • പാകം ചെയ്തതും വിളമ്പാൻ തയ്യാറായതുമായ ഭക്ഷണം മൂടിവയ്ക്കാതെയും മലിനീകരണ സാധ്യതകളിൽ നിന്ന് സംരക്ഷിക്കാതെയും സൂക്ഷിക്കൽ

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ