ഹാഷിം എൻ.എം.
140 കേരളീയ പ്രവാസി സംഘടനയുടെ 2025-28 വർഷത്തേക്കുള്ള ചെയർമാൻ ആയി ഹാഷിം എൻ.എം (എറണാകുളം) സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ് . ഓൺലൈൻ മീറ്റിലൂടെ ആണ് സത്യപ്രതിജ്ഞ നടത്തിയത്. സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് ഹാഷിം (കോഴിക്കോട്) അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് യുസുഫ് ബൈജു (സൗദി) കൊല്ലം സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംഘടന അംഗങ്ങൾ, കോർ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സ്ഥിരംഅംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംസ്ഥാന ട്രഷറർ സുധർമ്മ കമലാക്ഷി (ഖത്തർ) നന്ദി രേഖപ്പെടുത്തി . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈശാഖൻ, സുനീർ ഇബ്രാഹിം എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകിയത് . പ്രവാസികളാൽ രൂപീകരിക്കപ്പെട്ടു 2021 ഇൽ രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന സംഘടന ആണ് 140 കേരളീയ പ്രവാസി സംഘടന.