2025ലെ അബുദാബി പുസ്തക മേള 10 ദിവസം കൂടി നീട്ടും 
Pravasi

2025ലെ അബുദാബി പുസ്തക മേള 10 ദിവസം കൂടി നീട്ടും

ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്

അബുദാബി: അടുത്ത വർഷം നടക്കുന്ന 34-ാംമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവ ദിനങ്ങൾ 10 ദിവസം കൂടി നീട്ടുമെന്ന് (ഏപ്രിൽ 26 മുതൽ മെയ് 5 വരെ) അബുദാബി അറബിക് ലാംഗ്വേജ് സെന്‍റർ (എ.എൽ.സി)അറിയിച്ചു. ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സാംസ്കാരിക വിനിമയം വർധിപ്പിക്കാനും പ്രാദേശിക-അറബ് രചയിതാക്കൾക്ക് അന്താരാഷ്ട്ര പ്രസാധകരുമായി ബന്ധപ്പെടാൻ അവസരമൊരുക്കാനും ഇത് മുഖേന സാധ്യമാണെന്നും എ.എൽ.സി നിരീക്ഷിച്ചു.

മേളക്കെത്തുന്ന പ്രദർശകർക്കും സന്ദർശകർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ പരിപാടികൾ വിപുലീകരിക്കാനുമായി അടിസ്ഥാന സൗകര്യങ്ങൾ കൂട്ടും.10 മുതൽ 12 വരെ ദിവസം നീളുന്ന പ്രാദേശിക എക്സിബിഷൻ പുസ്തകോത്സവത്തിന്‍റെ ഭാഗമായുണ്ടാകും. മേള ദിനങ്ങൾ കൂട്ടുന്നത് പ്രാദേശികവും അന്തർദേശീയവുമായ മത്സരക്ഷമത ശക്തിപ്പെടുത്തുമെന്നും സന്ദർശകർക്കും പ്രദർശകർക്കും സാംസ്കാരിക പരിപാടിയിൽ നിന്ന് കൂടുതൽ പ്രയോജനം നേടാൻ അവസരമൊരുക്കുമെന്നും എ.എൽ.സി ചെയർമാൻ ഡോ. അലി ബിൻ തമീം പറഞ്ഞു.

സെമിനാറുകൾ, എഴുത്തുകാർ കയ്യൊപ്പു ചാർത്തി പുസ്തകങ്ങൾ കൈമാറൽ, ശില്പശാലകൾ എന്നിവയുൾപ്പെടെ വിപുലമായ സാംസ്‌കാരിക പരിപാടികൾ നടത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു