ഈദ് അവധിക്കാലത്ത് ദുബായിൽ പൊതു ഗതാഗതം ഉപയോഗിച്ചത് 6.39 ദശലക്ഷം യാത്രക്കാർ

 
Pravasi

ഈദ് അവധിക്കാലത്ത് ദുബായിൽ പൊതു ഗതാഗതം ഉപയോഗിച്ചത് 6.39 ദശലക്ഷം യാത്രക്കാർ

1.33 ദശലക്ഷം യാത്രക്കാരാണ് പൊതു ബസുകൾ ഉപയോഗിച്ചത്.

ദുബായ്: മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയുള്ള ഈദ് അവധിക്കാലത്ത് മൊത്തം 6.39 ദശലക്ഷം യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. റെഡ്, ഗ്രീൻ ലൈനുകളിലൂടെ സർവീസ് നടത്തുന്ന ദുബായ് മെട്രോയിൽ 2.43 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ദുബായ് ട്രാമിൽ 111,130 പേർ യാത്ര ചെയ്തു. 1.33 ദശലക്ഷം യാത്രക്കാരാണ് പൊതു ബസുകൾ ഉപയോഗിച്ചത്.

അബ്രകൾ, ഫെറികൾ, വാട്ടർ ടാക്സികൾ എന്നിവയുൾപ്പെടെയുള്ള മറൈൻ ട്രാൻസ്പോർട്ട് സർവീസുകൾ 408,991പേർ പ്രയോജനപ്പെടുത്തി. ദുബായ് ടാക്സിയും ഫ്രാഞ്ചൈസി കമ്പനികളും നടത്തുന്ന ടാക്സികൾ 1.69 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി.

ഇവ കൂടാതെ ഇ-ഹെയിൽ വാഹനങ്ങൾ, മണിക്കൂർ അടിസ്ഥാനത്തിൽ വാടകക്ക് നൽകുന്ന കാറുകൾ , ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയുൾപ്പെടെയുള്ള ഷെയേർഡ് മൊബിലിറ്റി സേവനങ്ങളിൽ 429,616 യാത്രക്കാർ രജിസ്റ്റർ ചെയ്തുവെന്ന് ആർ ടി എ അധികൃതർ അറിയിച്ചു.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ