വിപഞ്ചിക
ദുബായ്: ഷാർജ അൽ നഹ്ദയിലെ താമസയിടത്ത് ഒന്നര വയസുകാരിയായ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ ഷാർജയിൽ മൃതദേഹം ഇഎംബാം ചെയ്ത ശേഷമാണ് വൈകീട്ട് 5.40 ന് തിരുവന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. വിപഞ്ചികയുടെ 'അമ്മ ശൈലജ, സഹോദരൻ വിനോദ് എന്നിവരും നാട്ടിലേക്ക് മടങ്ങി.
മകൾ വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന്‍റെ താത്പര്യമനുസരിച്ച് ദുബായ് ന്യൂ സോനാപ്പൂരിൽ ഹൈന്ദവ ആചാര പ്രകാരം സംസ്‌കരിച്ചു.