യാത്രക്കാരന്‍റെ കുടലിൽ നിന്ന് കണ്ടെത്തിയത് 89 കൊക്കെയ്ൻ കാപ്സ്യൂളുകൾ

 
Pravasi

യാത്രക്കാരന്‍റെ കുടലിൽ നിന്ന് കണ്ടെത്തിയത് 89 കൊക്കെയ്ൻ കാപ്സ്യൂളുകൾ

അബുദാബി വിമാനത്താവള അധികൃതർ പിടിച്ചെടുത്തത് അഞ്ച് മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന്.

അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് മില്യൺ ദിർഹം വിപണി മൂല്യമുള്ള 89 കൊക്കെയ്ൻ കാപ്സ്യൂളുകൾ 'വിഴുങ്ങി' കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ മികവ് മൂലമാണ് 1,198 ഗ്രാം ഭാരമുള്ള 89 കൊക്കെയ്ൻ ഗുളികകൾ കണ്ടെത്താൻ സാധിച്ചത്.

സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ ഉദ്യോഗസ്ഥർക്ക് തെക്കേ അമേരിക്കൻ രാജ്യത്ത് നിന്നെത്തിയ ഒരു യാത്രക്കാരനിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

പരിശോധനകളെത്തുടർന്ന് ശരീരത്തിനകത്ത് ചില വസ്തുക്കളുടെ സാന്നിധ്യമുള്ളതായി ബോധ്യപ്പെട്ടു.

പിന്നീട് ഇയാളുടെ കുടലിൽ നിന്ന് 89 കാപ്‌സ്യൂളുകൾ പുറത്തെടുത്തു. കാര്യക്ഷമതയോടെ ചുമതലകൾ നിർവഹിച്ച ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനത്തെ അധികൃതർ പ്രശംസിച്ചു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം