അബുദാബി ബാപ്‌സ് മന്ദിർ

 
Pravasi

അബുദാബി ബാപ്‌സ് മന്ദിർ വീണ്ടും തുറന്നു; ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് മന്ദിർ മേധാവി

യുഎഇ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള നന്ദിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

UAE Correspondent

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമായ അബുദാബി ബാപ്സ് ഹിന്ദു മന്ദിര്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ഇതിന്‍റെ ഭാഗമായി യുഎഇയുടെ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തി. യുഎഇ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള നന്ദിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മന്ദിര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍, പ്രവാസി സംഘടനകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

മന്ദിര്‍ മേധാവി സ്വാമി ബ്രഹ്‌മ വിഹാരി ദാസ്, ഡിപാര്‍ട്ട്മെന്‍റ്​ ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ (ഡിസിഡി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുബാറക് അല്‍ അമേരി, ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് മുഹമ്മദ് അല്‍ ഹര്‍ജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

യുഎഇ പ്രസിഡന്‍റ്​ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്‍റെ നേതൃത്വത്തിനും അബുദാബി പൊല‌ീസിന്‍റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും പിന്തുണയ്ക്കും സ്വാമി ബ്രഹ്‌മ വിഹാരിദാസ് നന്ദി രേഖപ്പെടുത്തി.

തുടർഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കി; എല്ലാ തലത്തിലും തിരുത്തൽ വേണമെന്ന് സിപിഎം

ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത് ജനദ്രോഹ നടപടി; ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ്

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; പാക്കിസ്ഥാൻ ക‍്യാപ്റ്റനെയും പരിശീലകനെയും മാറ്റിയേക്കും

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് രാജിവച്ചു