.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അബുദാബി ഇന്ത്യൻ സ്കൂളിന്‍റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

 
Pravasi

അബുദാബി ഇന്ത്യൻ സ്കൂളിന്‍റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്തു

Jisha P.O.

അബുദാബി: പ്രവാസ ലോകത്തെ വിദ്യാഭ്യാസ രം​ഗത്ത് ഇന്ത്യയുടെ വിലാസമായ അബുദാബി ഇന്ത്യൻ സ്കൂളിന്‍റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്തു. സുസ്ഥിരമായ ഭാവിയുടെ അടിസ്ഥാനം വിദ്യാഭ്യാസത്തിലാണെന്നും, ഏറ്റവും മികച്ച പ്രവർത്തനമാണ് അബുദാബി ഇന്ത്യൻ സ്കൂൾ നടത്തുന്നതെന്നും ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള മികച്ച ആത്മബന്ധത്തിന്റെ പ്രതീകമാണ് അബുദാബി ഇന്ത്യൻ സ്കൂളെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും മികച്ച പിന്തുണയാണ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നൽകുന്നതെന്നും അദേഹം വ്യക്തമാക്കി.

എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ബോർഡ് അം​ഗങ്ങൾ മാതൃകാപരമായാണ് സ്കൂൾ മുന്നോട്ട് നയിക്കുന്നതെന്നും ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ കൂട്ടിചേർത്തു. ലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്‍റെ വെളിച്ചമേകാൻ അവസരമേകി സ്കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വലിയ മനസിനെ എക്കാലത്തും നന്ദിയോടെ പ്രവാസി സമൂ​ഹം ഓർമ്മിക്കുന്നുവെന്ന് എം.എ യൂസഫലി വ്യക്തമാക്കി.

ഇന്ത്യൻ എംബസി കൗൺസിലർ ഡോ ബാലാജി രാമസ്വാമി, ഐഐടി ഡൽഹി-അബുദാബി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫസർ ശാന്തനു റോയ്, സിബിഎസ്ഇ ദുബായ് ഡയറക്ടർ ഡോ രാം ശങ്കർ, ജഷൻമാൽ ​ഗ്രൂപ്പ് സ്ഥാപക ചെയർമാൻ മോഹൻ ജഷൻമാൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ലുലു സിഇഒ സെയ്ഫി രൂപാവാല, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ബോളിവുഡ് പിന്നണി ​ഗായകനുമായ ബെന്നി ദയാൽ, സ്കൂൾ വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി, എഡ്യൂക്കേഷൻ ഹെഡ് ഷബീർ എം.എം., പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

1975ൽ 59 കുട്ടികളുമായി പ്രവർത്തനം പ്രവർത്തനം ആരംഭിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ഇന്ന് പ്രതിവർഷം 5000ത്തോളം കു‌ട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂർവ്വ വിദ്യാർത്ഥികൾ. അക്കാദമിക് രം​ഗത്ത് മികവ് പുലർത്തുന്ന യുഎഇയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് അബുദാബി ഇന്ത്യൻ സ്കൂൾ. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്‍റെ പ്രവർത്തനം.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ