പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബുദാബി

 
Pravasi

മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ക​ ലക്ഷ്യം: പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബുദാബി

യുഎഇ ദേ​ശീ​യ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്

Jisha P.O.

അബുദാബി: മ​ത്സ്യ​സ​മ്പ​ത്ത് വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ക്കു​ക​യും 2030ഓ​ടെ ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ സ​മു​ദ്ര മേ​ഖ​ല​ക​ളി​ലൊ​ന്നാ​യി അ​ബൂ​ദ​ബി​യെ മാ​റ്റു​ക​യും ചെ​യ്യാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി(​ഇ.​എ.​ഡി) ‘ഹം​ദാ​ൻ ബി​ൻ സാ​യി​ദ്: ദി ​വേ​ൾ​ഡ്സ് റി​ച്ച​സ്റ്റ് സീ​സ്’ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ചു.

യു.​എ.​ഇ ദേ​ശീ​യ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. കഴിഞ്ഞ വർഷം അ​വ​സാ​ന​ത്തോ​ടെ സു​സ്ഥി​ര മ​ത്സ്യ​ബ​ന്ധ​ന സൂ​ചി​ക​യി​ൽ അ​ബൂ​ദ​ബി 100 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ച​താ​യി ഏ​ജ​ൻ​സി അ​റി​യി​ച്ചു.

2018ൽ ​വെ​റും എ​ട്ടു​ശ​ത​മാ​ന​മാ​യി​രു​ന്ന സൂ​ചി​ക​യി​ലെ സ്ഥാ​ന​മാ​ണ്​ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണം, ക​ർ​ശ​ന​മാ​യ മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ, സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യു​ടെ ഫ​ല​മാ​യി മുന്നേറ്റം നടത്തിയത്. സ​സ്റ്റെ​യി​ന​ബി​ൾ ഡെ​വ​ല​പ്‌​മെന്‍റ് ഗോ​ൾ​സ് ഗ്ലോ​ബ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന നേ​ട്ടം അ​വ​ത​രി​പ്പി​ച്ച​ത്

ഓപ്പണിങ് റോൾ ഉപേക്ഷിച്ച ഗിൽ 154, കിഷൻ 125

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

മഴ ചതിച്ചു; സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം

പണം നൽകണമെന്നുള്ളവർ ഓർഡിനറി ബസിൽ കയറാതിരിക്കുക: ഗതാഗത മന്ത്രി

പട്ടിലിംഗം എൻഐഎ ഐജി; ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം