ഭക്ഷ്യ നിയമ ലംഘനം: അബുദാബിയിൽ റസ്റ്റോറന്‍റ് അടപ്പിച്ചു

 

representative image

Pravasi

ഭക്ഷ്യ നിയമ ലംഘനം: അബുദാബിയിൽ റസ്റ്റോറന്‍റ് അടപ്പിച്ചു

അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടേതാണ് നടപടി

Ardra Gopakumar

അബുദാബി: അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച റസ്റ്റോറന്‍റ് അധികൃതർ അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന കാരണത്താലാണ് റസ്റ്റോറന്‍റ് പൂട്ടാൻ അധികൃതർ നിർദേശിച്ചത്.

അബൂദബി ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റസ്റ്റോറന്‍റ് അടച്ചു പൂട്ടാനാണ് അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്‌സ) ഉത്തരവിട്ടത്. സി.എൻ 1080144 എന്ന വ്യാപാര ലൈസൻസ് നമ്പറുള്ള റസ്റ്റോറന്‍റാണ് അടച്ചുപൂട്ടാൻ അഡാഫ്‌സ ഉത്തരവിട്ടത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്