മുഹമ്മദ് ബിന്‍ സായിദ് സിറ്റി വാണിജ്യ മേഖലകളില്‍ പെയ്‌ഡ്‌ പാർക്കിങ്ങ് വ്യാപിപ്പിച്ച് അബുദാബി ക്യു മൊബിലിറ്റി

 
Pravasi

മുഹമ്മദ് ബിന്‍ സായിദ് സിറ്റി വാണിജ്യ മേഖലകളില്‍ പെയ്‌ഡ്‌ പാർക്കിങ്ങ് വ്യാപിപ്പിച്ച് അബുദാബി ക്യു മൊബിലിറ്റി

മണിക്കൂറിന് രണ്ട്​ ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ്

MV Desk

അബുദാബി: അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളില്‍ക്കൂടി പെയ്ഡ് പാര്‍ക്കിങ് സംവിധാനം വിപുലീകരിച്ച്​ അബുദാബി ക്യു മൊബിലിറ്റി. മെയ് ആറ് മുതലാണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനം തുടങ്ങുന്നത്.

എം.ഇ9, എം.ഇ 12 വാണിജ്യ മേഖലകളിലാണ് പുതിയ പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കുന്നത്. മണിക്കൂറിന് രണ്ട്​ ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ്. ദര്‍ബ്, താം ആപ്ലിക്കേഷനുകള്‍, എസ്എംഎസ് സേവനങ്ങള്‍, പാര്‍ക്കിങ് കേന്ദ്രത്തിലെ പേയ്‌മെന്‍റ്​ മെഷീനുകള്‍ എന്നിവ ഉപയോഗിച്ച് പാര്‍ക്കിങ് ഫീസ് അടയ്ക്കാം.

എം.ഇ9ല്‍ 3219ഉം എം.ഇ12ല്‍ 6986 പാര്‍ക്കിങ് സ്‌പേസുകളും അടക്കം ആകെ 10205 പാര്‍ക്കിങ് ഇടങ്ങളാണ് മൂന്നാം ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. നിശ്ചയദാര്‍ഢ്യ വിഭാഗങ്ങളിൽ ഉള്‍പ്പെടുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ