അക്കാഫ് അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദുബായ്: അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അക്കാഫ് പ്രസിഡന്‍റ് പോൾ ടി ജോസഫ് ദേശീയ പതാക ഉയർത്തി.
ജനറൽ സെക്രട്ടറി ഷൈൻചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, ജോസഫ് ഫ്രാൻസിസ്, ഡയറക്റ്റർ ബോർഡ് അംഗം ആർ. സുനിൽ കുമാർ, മുൻ പ്രസിഡന്‍റുമാരായ മുഹമ്മദ് റഫീഖ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു, കോളജ് അലുംനി പ്രതിനിധി സഞ്ജു പിള്ള എന്നിവർ പ്രസംഗിച്ചു.