മിഥുന്‍ രമേശ്‌ 
Pravasi

നടനും അവതാരകനുമായ മിഥുന്‍ രമേശ്‌ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്‍റ് അംബാസഡർ

ർഷത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ എല്ലാവരെയും പ്രചോദിപ്പിക്കുക എന്നതാണ് ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ലക്ഷ്യം.

Megha Ramesh Chandran

ദുബായ്: യുഎഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്‍റ് അംബാസഡറായി മിഥുന്‍ രമേശിനെ പ്രഖ്യാപിച്ചു. സ്‌മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്‌സാദ്, ഹോളിഡേ മേക്കേഴ്‌സ് ഓപ്പറേഷൻസ് ഡയറക്ടർ സന്ദീപ് രാജ്‌വാദേ എന്നിവർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മിഥുന്‍ രമേശിന്‍റെ സാന്നിധ്യം ഹോളിഡേ മേക്കേഴ്‌സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകരമാകുമെന്ന് അഫി അഹമ്മദ് പറഞ്ഞു. ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ഭാഗമായി യാത്രക്കാർക്ക് അവരവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് സ്വന്തമായി പാക്കേജുകൾ രൂപപ്പെടുത്താനും ഇഷ്ടപ്പെട്ട ടൂറുകൾ തിരഞ്ഞെടുക്കാനും 3-സ്റ്റാർ മുതൽ 5-സ്റ്റാർ ഹോട്ടലുകൾ വരെയുള്ള താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.

ഇപ്പോൾ 549 ദിർഹത്തിന് ലഭിക്കുന്ന ക്രൂയിസ് ഹോളിഡേ പാക്കേജ് വിസിറ്റ് വിസയിലുള്ളവര്‍ക്കും ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടെന്നതാണ് പ്രത്യേകത. ഇതോടൊപ്പം 10 ദിർഹത്തിന് അന്താരാഷ്ട്ര അവധിക്കാല പാക്കേജുകൾ എന്ന ഒരു ക്യാമ്പയിൻ അധികൃതർ പ്രഖ്യാപിച്ചു. നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഇത്. വർഷത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ എല്ലാവരെയും പ്രചോദിപ്പിക്കുക എന്നതാണ് ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല