സ്‌കൈട്രാക്‌സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 4-സ്റ്റാര്‍ വേള്‍ഡ് റേറ്റിങ്

 
Pravasi

സ്‌കൈട്രാക്‌സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 4-സ്റ്റാര്‍ വേള്‍ഡ് റേറ്റിങ്

വിമാനയാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കി വരുന്ന മാറ്റങ്ങൾക്കുള്ള അംഗീകാരമാണിത്

UAE Correspondent

കൊച്ചി: സ്‌കൈട്രാക്‌സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫോര്‍ സ്റ്റാര്‍ വേള്‍ഡ് എയര്‍ലൈന്‍ റേറ്റിങ് കരസ്ഥമാക്കി. വ്യോമയാന മേഖലയിലെ ഗുണനിലവാര വിലയിരുത്തല്‍ സംവിധാനമാണ് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ സ്റ്റാര്‍ റേറ്റിങ്.

വിമാനയാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കി വരുന്ന മാറ്റങ്ങൾക്കുള്ള അംഗീകാരമാണിത്. വിമാനത്തിനുള്ളിലേയും വിമാനത്താവളത്തിലേയും സേവനവും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ റേറ്റിങ് നല്‍കിയത്.

വിമാന കമ്പനികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്. ഇതോടെ ആഗോള തലത്തില്‍ സ്‌കൈട്രാക്‌സിന്‍റെ മികച്ച റേറ്റിങ് കരസ്ഥമാക്കിയ വിമാന കമ്പനികളുടെ നിരയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും എത്തി. നിലവില്‍ 100-ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.

ഇതില്‍ മൂന്നില്‍ രണ്ടും പുതിയ വിമാനങ്ങളാണ്. 42 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഉള്‍പ്പടെ 17 അന്താരാഷ്ട്ര ഇടങ്ങളിലേക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 500 ലധികം പ്രതിദിന വിമാന സര്‍വീസുകളാണുള്ളത്.

കൂടാതെ ഉപഭോക്തൃ വിശ്വാസ്യത അളക്കുന്ന നെറ്റ് പ്രമോട്ടര്‍ സ്‌കോറും ഉയര്‍ന്ന നിലയിലെത്തിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനായിട്ടുണ്ട്.

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

സഞ്ജുവും ബുംറയും തിരിച്ചെത്തി; അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം റെഡി

38 തദ്ദേശ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ