യുഎഇയിൽ പൊതുമാപ്പ് വ‍്യാഴാഴ്ച അവസാനിക്കും; കാലാവധി നീട്ടില്ലെന്ന് അധികൃതർ  
Pravasi

യുഎഇയിൽ പൊതുമാപ്പ് വ‍്യാഴാഴ്ച അവസാനിക്കും; കാലാവധി നീട്ടില്ലെന്ന് അധികൃതർ

ഔട്ട് പാസിന്‍റെ കാലാവധി 14 ദിവസമാണെന്ന് അധികൃതർ വ്യക്തമാക്കി

Aswin AM

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി വ‍്യാഴാഴ്ച അവസാനിക്കും. പൊതുമാപ്പിന്‍റെ കാലാവധി നീട്ടില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു.

അവീർ കേന്ദ്രത്തിൽ മാത്രം നടത്തിവന്നിരുന്ന ബയോമെട്രിക് സ്കാനിംഗ് അടക്കമുള്ള സേവനങ്ങൾ ആമർ സെന്‍ററുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ അവീറിലെ മുഴുവൻ പൊതുമാപ്പ് സേവനങ്ങളും ആമർ സെന്‍ററുകളിലും ലഭ്യമാവും. ഔട്ട് പാസിന്‍റെ കാലാവധി 14 ദിവസമാണെന്ന് അധികൃതർ വ്യക്തമാക്കി. 14 ദിവസത്തിന് ശേഷം അത് നീട്ടാൻ സാധിക്കില്ലെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്