അർജുൻ

 
Pravasi

കോഴിക്കോട് പേരാമ്പ്ര സ്വദേശി അർജുൻ ഉമ്മുൽഖുവൈൻ കടലിൽ മുങ്ങിമരിച്ചു

രണ്ടുവർഷമായി ഉമ്മുൽഖുവൈനിൽ മെസഞ്ചർ ആയി ജോലിചെയ്യുകയായിരുന്നു

ഉമ്മുൽഖുവൈൻ: കോഴിക്കോട് പേരാമ്പ്ര കൈതക്കൽ സ്വദേശി കണിയാംകണ്ടി അർജുൻ (32) ഉമ്മുൽഖുവൈൻ കടലിൽ മുങ്ങിമരിച്ചു. പേരാമ്പ്ര സ്വദേശി പ്രേമന്‍റേയും ഗീതയുടെയും മകനാണ്. ഭാര്യക്കും ബന്ധുവിനുമൊപ്പം കടലിൽ കുളിക്കുന്നതിനിടയിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർക്ക് അർജുനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല.

രണ്ടുവർഷമായി ഉമ്മുൽഖുവൈനിൽ മെസഞ്ചർ ആയി ജോലിചെയ്യുകയായിരുന്നു. ഇതിനുമുൻപ് ഒമാനിലും ജോലി ചെയ്തിരുന്നു. ഭാര്യ : ദർശന. ആറുമാസം മുൻപായിരുന്നു വിവാഹം. സഹോദരി അഞ്ജന (അയർലൻഡ്). സംസ്‌കാരം നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി