അതുല്യ
ഷാർജ: ഷാർജ റോളയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം ചൊവ്വാഴ്ച (ജൂലൈ 29) രാത്രി യുഎഇ സമയം 10:20 ന് എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച പുലർച്ചെ 4:00 ന് മൃതദേഹം തിരുവനന്തപുരത്ത് എത്തും.
അതുല്യയുടെ മരണം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അതുല്യ ജീവനൊടുക്കിയതാണെന്നാണ് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തൽ.