ബഷീർ മാള
ദുബായ്: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ മുസിരിസ് അവാർഡ് യു എ ഇ യിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഷോക്കൊൺ ടെക്‌നോളജീസ് എം ഡിയുമായ ബഷീർ മാളയ്ക്ക് സമ്മാനിക്കും.
സാമൂഹ്യ -ജീവ കാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. മെയ് 4 ന് നടക്കുന്ന മുസിരിസ് ഗാല പരിപാടിയിൽ അവാർഡ് നൽകുമെന്ന് പ്രസിഡന്‍റ് അസ്‌കർ പുത്തൻചിറ, ജനറൽ സെക്രട്ടറി സലാം മാമ്പ്ര ട്രഷറർ അഭിലാഷ് കാദർ എന്നിവർ പറഞ്ഞു.
യുവ പ്രവാസി സാമൂഹ്യ പ്രവർത്തകൻ ഷാമിൽ മുഹമ്മദ് അലിയെ ചടങ്ങിൽ ആദരിക്കും.