ബ്രിഡ്ജ് ഉച്ചകോടി ഡിസംബർ 8 മുതൽ അബുദാബിയിൽ

 
Pravasi

ബ്രിഡ്ജ് ഉച്ചകോടി ഡിസംബർ 8 മുതൽ അബുദാബിയിൽ

മാധ്യമം, നിർമിത ബുദ്ധി, ഗെയിമിങ്, സിനിമ, സംഗീതം, ഗവേഷണം തുടങ്ങിയ ഏഴ് പ്രധാന വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.

Megha Ramesh Chandran

അബുദാബി: മാധ്യമം, ഉള്ളടക്കം, വിനോദം എന്നീ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ 'ബ്രിഡ്ജ് ഉച്ചകോടി' അബുദാബിയിൽ നടക്കും. ഡിസംബർ 8 മുതൽ 10 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിൽ (അഡ്നെക്) നടക്കുന്ന ഉച്ചകോടിയിൽ 60,000 - ലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ഈ സംരംഭം മാധ്യമ, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്ന് യുഎഇ നാഷണൽ മീഡിയാ ഓഫീസ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമദ് പറഞ്ഞു.

മാധ്യമം, നിർമിത ബുദ്ധി, ഗെയിമിങ്, സിനിമ, സംഗീതം, ഗവേഷണം തുടങ്ങിയ ഏഴ് പ്രധാന വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

പ്രതിമാസം 1000 രൂപ, വാർഷിക വരുമാനം 5 ലക്ഷം കവിയരുത്; കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിന്‍റെ മാർഗരേഖ പുതുക്കി

രാജ്കോട്ടിൽ തകർത്താടി രാഹുൽ; ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

ഇനി ബോസ് കൃഷ്ണമാചാരി ഇല്ലാത്ത ബിനാലെ; ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു