’ക്യാഷ്‌ലെസ് ദുബായ്’ പദ്ധതി: ജിഡിആർഎഫ്എ ദുബായും ദുബായ് ഫിനാൻസ് വകുപ്പും തമ്മിൽ ധാരണ

 
Pravasi

’ക്യാഷ്‌ലെസ് ദുബായ്’ പദ്ധതി: ജിഡിആർഎഫ്എ ദുബായും ദുബായ് ഫിനാൻസ് വകുപ്പും തമ്മിൽ ധാരണ

പ്രതിവർഷം 8 ബില്യൺ ദിർഹം വരെ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ.

ദുബായ്: ദുബായ് ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ‘ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് ഫിനാൻസ് വകുപ്പും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതവും കാര്യക്ഷമവുമാക്കുക, ഡിജിറ്റൽ പേയ്‌മെന്‍റ് ചാനലുകൾ വിപുലീകരിക്കുക എന്നിവയാണ് ഈ സഹകരണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

സർക്കാർ, സ്വകാര്യ മേഖലകളിലെ സാമ്പത്തിക ഇടപാടുകളുടെ 90% ഡിജിറ്റൽ ചാനലുകൾ വഴി നടപ്പാക്കുകയും, 2026 അവസാനത്തോടെ സമ്പൂർണ ഡിജിറ്റൽവൽക്കരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

‘ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിക്ക് കീഴിലുള്ള ഈ ഉന്നതതല സഹകരണം, നൂതന ഫിന്‌ടെക് സേവനങ്ങളുടെ വികസനത്തിലൂടെയും, ദുബായിലെ ഫിന്‌ടെക് മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിലൂടെയും, ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 8 ബില്യൺ ദിർഹം വരെ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു