സി എച്ച് അന്തർദേശീയ സമ്മേളനം ശനിയാഴ്ച ദുബായിൽ
ദുബായ്: ദുബായ് കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം "സി എച്ച് ഇന്‍റർനാഷനൽ സമ്മിറ്റ്" ശനി വൈകിട്ട് 6 മണിക്ക് ദുബായ് ഊദ് മേത്തയിലെ ഇറാനി ക്ലബ്ബിൽ നടക്കും. സി എച്ചിന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയ ആറാമത് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം ചടങ്ങിൽ മുസ്ലിം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്‍റും, മുൻ പാർലമെന്‍ററിയനും, തമിഴ്നാട് സർക്കാരിന്‍റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാൽ തമിഴർ പുരസ്‌ക്കാര ജേതാവുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീന് സമർപ്പിക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ , മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി , രമേശ് ചെന്നിത്തല എം എൽ എ , അഡ്വക്കറ്റ് ടി. സിദ്ധീഖ് എം എൽ എ , അഡ്വക്കറ്റ് പി.എം.എ. സലാം , പൊട്ടങ്കണ്ടി അബ്ദുല്ല , കെ.എം. ഷാജി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.