ചൈനയുടെ 75-ാമത് ദേശീയ ദിനം: ദുബായ് എയർപോർട്ടിൽ ചൈനീസ് യാത്രക്കാർക്ക് സ്വീകരണം 
Pravasi

ചൈനയുടെ 75-ാമത് ദേശീയ ദിനം: ദുബായ് എയർപോർട്ടിൽ ചൈനീസ് യാത്രക്കാർക്ക് സ്വീകരണം

അലങ്കരിച്ച സ്കാർഫുകളും ആശംസാ കാർഡുകളും ഉൾപ്പെടെയുള്ള സ്മാരക സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു

Aswin AM

ദുബായ്: ചൈനയുടെ 75-ാമത് ദേശീയ ദിന-ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൈനീസ് യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി.

ടെർമിനൽ 1-ൽ നടന്ന പരിപാടിയിൽ ചൈനീസ് പതാകകളാൽ അലങ്കരിച്ച സ്കാർഫുകളും ആശംസാ കാർഡുകളും ഉൾപ്പെടെയുള്ള സ്മാരക സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

ചൈനീസ് ഭാഷയിൽ പ്രാവീണ്യമുള്ള ഇമിഗ്രേഷൻ ജീവനക്കാരും പാസ്‌പോർട്ട് കൺട്രോൾ ഓഫീസർമാരും ചൈനീസ് യാത്രക്കാരെ സ്വീകരിച്ചു. ചടങ്ങിൽ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികൾക്കും കുടുംബങ്ങൾക്കുമൊപ്പം ഫോട്ടോയും വീഡിയോയും എടുത്തു.

യുഎഇയും ചൈനയും തമ്മിലുള്ള സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങൾ വളരെ ശക്തമാണെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ദുബായ് എമിറേറ്റിനെ ഒരു സാംസ്കാരിക വൈവിധ്യമുള്ള ആഗോള നഗരമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ സ്വീകരണം സംഘടിപ്പിച്ചതെന്നും അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

നെയ് നിറച്ച ട്രക്ക് മറിഞ്ഞു; പെരുവഴിയിൽ നിന്ന് നെയ് കോരിയെടുത്ത് നാട്ടുകാർ|Video

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

"തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും, ഏത് അന്വേഷണവും വരട്ടെ": കെ. മുരളീധരൻ