പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0 സമാപനച്ചടങ്ങിൽനിന്ന്.

 
Pravasi

ദുബായിൽ 'പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0' പൂർത്തിയാക്കി സർക്കാർ വകുപ്പുകൾ

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ നേതൃത്വത്തിൽ അഞ്ച് സർക്കാർ സ്ഥാപനങ്ങൾ ചേർന്ന് സ്ഥാപന മികവ് ലക്ഷ്യമിട്ട് സംരംഭം നടപ്പാക്കി

UAE Correspondent

ദുബായ്: സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, അറിവ് പങ്കുവെക്കൽ, സ്ഥാപന മികവ് എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്ന മാതൃകാപരമായ സംരംഭമായ 'പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0' വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.

2025 മേയ് 30 മുതൽ 2026 ജൂൺ 11 വരെയാണ് ഈ സംരംഭം നീണ്ടുനിന്നത്. ദുബായ് ഗവൺമെന്‍റ് എക്സലൻസ് പ്രോഗ്രാമിന്‍റെ മേൽനോട്ടത്തിൽ നടപ്പാക്കിയ പദ്ധതിയിൽ ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സ് വകുപ്പ്, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി, ദുബായ് ലീഗൽ അഫയേഴ്സ് വകുപ്പ്, ദുബായ് സ്പോർട്സ് കൗൺസിൽ, അവ്‌കാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ എന്നിവയാണ് പങ്കാളികളായത്.

പദ്ധതിയുടെ ഭാഗമായി 31-ലധികം ഏകോപന യോഗങ്ങളും 29 പ്രത്യേക പരിശീലന ശിൽപ്പശാലകളും 17 സ്ഥാപന മൂല്യനിർണയ സെഷനുകളും സംഘടിപ്പിച്ചു. ആകെ 46 മണിക്കൂറിലധികം നീണ്ട വിലയിരുത്തലുകളിൽ 353 ഉദ്യോഗസ്ഥർ പങ്കെടുത്തു. പദ്ധതിയോടുള്ള ഉദ്യോഗസ്ഥരുടെ സംതൃപ്തി നിരക്ക് 97 ശതമാനത്തിലെത്തിയതും ശ്രദ്ധേയമായി. പങ്കെടുത്ത അഞ്ച് സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപന വികസന പദ്ധതികൾ 100 ശതമാനവും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.

ആകെ 55 മികച്ച ഭരണപരമായ പ്രവർത്തന മാതൃകകളാണ് സ്ഥാപനങ്ങൾ പരസ്പരം കൈമാറിയത്. കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി 19 മാതൃകകളും, ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സ് വകുപ്പ് 12-ഉം, അവ്‌കാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ 10-ഉം, ദുബായ് സ്പോർട്സ് കൗൺസിൽ ഒൻപതും, ദുബായ് ലീഗൽ അഫയേഴ്സ് വകുപ്പ് എട്ടും മികച്ച പ്രവർത്തന മാതൃകകൾ പങ്കുവച്ചു. പങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി 'ലീഡർഷിപ്പ് പാർട്നേഴ്സ് പോർട്ടൽ' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഇതോടൊപ്പം നടന്ന സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു.

സമാപന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സ ബിൻത് ഈസ ബുഹുമൈദ്, ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സ് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി, ദുബായ് ലീഗൽ അഫയേഴ്സ് വകുപ്പ് ഡയറക്ടർ ജനറൽ ഡോക്റ്റർ ലുവായ് മുഹമ്മദ് ബെൽഹൂൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുരൂർ എന്നിവരടക്കമുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

'അപൂർവങ്ങളിൽ അപൂർവം'; മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ 65 കാരന് വധശിക്ഷ

ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; കേന്ദ്രന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണറും പങ്കെടുക്കും

കാമുകിയെ ഡിന്നറിനു ക്ഷണിച്ചശേഷം കുത്തിക്കൊന്ന് യുവാവ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണം; പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ ഗൂഢാലോചനയെന്ന് ഇഡി

"എന്താണിത്ര തിരക്ക്"; അയോധ്യ അമ്പലക്കൊള്ളയിൽ അടിയന്തര വാദം തള്ളി സുപ്രീം കോടതി