ലഹരി മരുന്ന് വിതരണം: ഏഷ്യൻ സ്വദേശിക്ക് ജീവപര്യന്തം തടവ്

 
Pravasi

ലഹരി മരുന്ന് വിതരണം: ഏഷ്യൻ സ്വദേശിക്ക് ജീവപര്യന്തം തടവ്

പിടിച്ചെടുത്ത ലഹരിമരുന്ന് കണ്ടുകെട്ടാനും പ്രതിയുടെ സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.

ദുബായ്: ലഹരിമരുന്ന് വിതരണ ശൃംഖല നടത്തിയ 35-കാരനായ ഏഷ്യക്കാരന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത ലഹരിമരുന്ന് കണ്ടുകെട്ടാനും പ്രതിയുടെ സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.

യുഎഇ സെൻട്രൽ ബാങ്കിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും മുൻകൂർ അനുമതിയില്ലാതെ പ്രതിക്ക് സ്വന്തമായോ മറ്റുള്ളവർ മുഖേനയോ പണം കൈമാറുന്നതിനോ നിക്ഷേപിക്കുന്നതിനോ വിലക്കേർപ്പെടുത്തി.

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി