ഡോ. ഷൗക്കു ഡെന്‍റൽ & ഇമ്പ്ലാന്‍റ് ക്ലിനിക്കിന് ദുബായിൽ തുടക്കം
ദുബായ്: യുഎഇ യിലെ പ്രമുഖ ഡെന്‍റിസ്റ്റും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഡെന്‍റൽ ഇമ്പ്ലാന്‍റോളജി മെന്‍ററും ട്യൂട്ടറുമായ ഡോ. ഷൗക്കത്ത് അലി സി.ടി. യുടെ നേതൃത്വത്തിൽ ദുബായിൽ ഡോ. ഷൗക്കു ഡെന്‍റൽ & ഇമ്പ്ലാന്‍റ് ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. ദുബായ് അൽ ബദ്അ ജുമൈറ 1 അൽ ഗസൽ മാളിലാണ് ഡോ. ഷൗക്കു ഡെന്‍റൽ & ഇമ്പ്ലാന്‍റ് ക്ലിനിക് ഉദ്‌ഘാടനം ചെയ്തത്. ഡോ. ഷൗക്കത്ത് അലി സി.ടിയുടെ എല്ലാ ഡെന്‍റൽ സ്പെഷ്യാലിറ്റികളും ഒരു കുടക്കീഴിൽ എന്ന ദീർഘകാല സ്വപ്നമാണ് ഈ പുതിയ ക്ലിനിക്കിലൂടെ യാഥാർത്ഥ്യമാകുന്നത്.
ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, ഇറ്റലി, ലക്സംബർഗ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഡെന്‍റൽ ഇമ്പ്ലാന്‍റോളജിയിലെ മെന്‍ററും ട്യൂട്ടറുമായി അദ്ദേഹം തന്‍റെ മികവ് തെളിയിച്ചിട്ടുണ്ട്.
അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇമ്പ്ലാന്‍റ് ചികിത്സയെ ' സെയിം ഡേ സെയിം അവർ ഇമ്പ്ലാന്‍റ്' എന്ന ഉയർന്ന നിലവാരമുള്ള സംവിധാനമായി വികസിപ്പിക്കാനായതും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. ഗുണമേന്മയുള്ള കോസ്മെറ്റിക് ദന്ത ക്രമീകരണവും ഡിജിറ്റൽ സ്മൈൽ ഡിസൈനിങ്ങുമാണ് അദ്ദേഹത്തിന്‍റെ സവിശേഷതകൾ.
ഗർഭിണികൾക്ക് എക്സറേ ഇല്ലാതെ പല്ലിലെ കേടുകൾ കണ്ടെത്താൻ സഹായിക്കുന്ന
നിയർ ഇൻഫ്രാ റെഡ് ഇമേജിങ് (എൻഐആർഐ) സാങ്കേതിക വിദ്യയുള്ള സ്കാനർ മറ്റൊരു പ്രധാന ആകർഷണമാണ്. “സത്യസന്ധവും മൃദുവുമായ മികച്ച ചികിത്സ നൽകുകയും ഓരോ രോഗിയുമായും ദീർഘകാല വിശ്വാസബന്ധം സ്ഥാപിക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് എന്‍റെ ലക്ഷ്യം”-ഡോ. ഷൗക്കത്തലി പറഞ്ഞു.
വ്യക്തിപരമായ പ്രാക്ടീസിൽ നിന്ന് ഡോ. ഷൗക്കു എന്ന ബ്രാൻഡിലേക്കുള്ള വളർച്ച, അദ്ദേഹത്തിന്‍റെ 22 വർഷത്തെ മികവും സമൂഹത്തിൽ നേടിയ വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ബ്രോനെറ്റ് ഗ്രൂപ് എംഡി സഹീർ സ്റ്റോറീസ് പറഞ്ഞു.