ദുബായിൽ വാഹനാപകടം: ഗർഭിണിയായ മാധ്യമ പ്രവർത്തകയ്ക്ക് ഗുരുതര പരുക്ക്

 
Pravasi

ദുബായിൽ വാഹനാപകടം: ഗർഭിണിയായ മാധ്യമ പ്രവർത്തകയ്ക്ക് ഗുരുതര പരുക്ക്; കുഞ്ഞിനെ രക്ഷിച്ച് ഡോക്റ്റർ

ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Jisha P.O.

ദുബായ്: ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരുക്കേറ്റു. 34 ആഴ്ച ഗർഭിണിയായിരുന്ന മാധ്യമപ്രവർത്തകയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ ഡോക്റ്റർമാർ രക്ഷപ്പെടുത്തി.

ദുബായ് അർജാനിലെ സെൻട്രൽ പാർക്കിന് സമീപം ഭർത്താവിനോടൊപ്പം നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൺവേ റോഡിലേക്ക് തെറ്റായ ദിശയിൽ പ്രവേശിച്ച കാർ പെട്ടെന്ന് പിന്നോട്ട് എടുക്കുകയും ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

മുപ്പതുകാരിയെ മീറ്ററുകൾ ദൂരേക്ക് കാർ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ ഓടിച്ചുപോയി. ആസ്തയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.തലയോട്ടിക്ക് ഏറ്റ പരുക്ക്, ഇടുപ്പെല്ലിനുണ്ടായ ഒടിവ്, ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം എന്നിവ കാരണം ശസ്ത്രക്രിയക്ക് വിധേയയായി. തോളെല്ല് തെറിക്കുകയും കൈമുട്ടിന് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ

പാക്കിസ്ഥാനെ വെടിനിർത്തലിനു പ്രേരിപ്പിച്ച കാരണം വെളിപ്പെടുത്തി ഇന്ത്യ

തിയെറ്ററുകൾ അടച്ചിടും, ഷൂട്ടിങ് നിർത്തി വയ്ക്കും; സൂചനാ പണിമുടക്കുമായി സിനിമാ സംഘടനകൾ