കൂടുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം

 
Pravasi

യുഎഇയിൽ അടുത്ത വർഷം മുതൽ കൂടുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം

യുഎഇ യിലെ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും വിതരണക്കാരും നിയമം പാലിക്കണമെന്ന് മന്ത്രാലയം

Jisha P.O.

അബുദാബി: യുഎഇയിൽ അടുത്ത വർഷം ജനുവരി മുതൽ കൂടുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

പ്ലാസ്റ്റിക് കപ്പുകൾ, അടപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ,കത്തികൾ, ചോപ്സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള കട്‌ലറികൾ, പ്ലേറ്റുകൾ, സ്ട്രോ, സ്റ്റിർ സ്റ്റിക്കുകൾ, സ്റ്റൈറോഫോം കൊണ്ടുള്ള പാത്രങ്ങൾ എന്നിവക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.

50 മൈക്രോണിൽ താഴെ കട്ടിയുള്ള പേപ്പർ ബാഗുകൾ ഉൾപ്പെടെ എല്ലാത്തരം ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്കും നിരോധനം ബാധകമാണ്. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾ, റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ബാഗുകൾ, മരുന്ന് കവറുകൾ, മാലിന്യ ബാഗുകൾ, ഭക്ഷണം പൊതിയുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്ക് ഇളവുണ്ട് . യുഎഇ യിലെ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും വിതരണക്കാരും നിയമം പൂർണമായും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. 2024 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?