ദുബായ് ഫോക് ലോർ അക്കാദമി-സയാമി പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു

 
Pravasi

ദുബായ് ഫോക് ലോർ അക്കാദമി-സയാമി പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ ഗായകർ അണിനിരന്ന സംഗീത സന്ധ്യയും അരങ്ങേറി

UAE Correspondent

ദുബായ്: കല, സാഹിത്യം, മാധ്യമം, സാമൂഹികം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖർക്കുള്ള സയാസി അക്കാദമി ദുബായ് ഫോക് ലോർ സൊസൈറ്റിയുടെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ദുബായ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (ഡിടിസിഎം) എക്സിക്യൂട്ടീവ് ഡയറക്റ്റർ ഇബ്രാഹിം യാക്കൂത്ത് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

എം.സി.എ. നാസർ (മാധ്യമം), സാദിഖ് കാവിൽ (സാഹിത്യം), മിഥുൻ രമേശ് (കല), ഷാജി ഷംസുദ്ദീൻ (ലീഡർഷിപ്പ്), സി. മുനീർ (ടെക്നോളജി), അമീൻ മന്നാൻ (സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ്), ചാക്കോ ഊളക്കാടൻ (സോഷ്യൽ റെസ്പോൺസിബിലിറ്റി), ജയപ്രകാശ് പയ്യന്നൂർ (ഫോട്ടോഗ്രഫി), റുബീന (ഐടി റീട്ടെയ്ൽ) എന്നിവർ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ ഗായകർ അണിനിരന്ന സംഗീത സന്ധ്യയും അരങ്ങേറി. ജനപ്രിയ ഗായകരായ ആദിൽ അത്തു, നൗഷാദ് പട്ടുറുമാൽ, ദിൽജീന മാഹി, ഫിറോസ് പയ്യോളി, ഹിഷാന അബു, നാജി, മുഹ്സിന എന്നിവർ വേദിയിൽ ഗാനങ്ങൾ അവതരിപ്പിച്ചു. സയാസി ഡയറക്റ്റർമാരായ സലാം, യാസിർ ഹമീദ്, സിറാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബഷീർ ബല്ലോ, സലീം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. നിബിൻ നവാസായിരുന്നു പരിപാടിയുടെ അവതാരകൻ.

അടുക്കള കൈമാറുന്നതിനൊപ്പം അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് കൂടി മരുമക്കൾക്ക് പകർന്ന് നൽകണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൂട്ടുകച്ചവടം; ചെന്നിത്തല‍യെ വേദിയിലിരുത്തി സുധാകരന്‍റെ വിമർശനം

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യ 192/5

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി